2010, ഡിസംബർ 17, വെള്ളിയാഴ്‌ച

പൊരുത്തങ്ങള്‍

കണ്ണുകളെ നഗ്നമാക്കുമ്പോള്‍ ആണ് ഞാന്‍
ഏറ്റവും സന്തോഷിച്ചിരുന്നത് എന്നറിഞ്ഞിട്ടും അവള്‍
ലേസര്‍ ലാസിക്‌ ചെയ്യാന്‍ വാശി പിടിച്ചു
കണ്ണട ഊരി എറിഞ്ഞുകളഞ്ഞു

മുടിയിഴകളില്‍ മുഖം പൊത്തികിടക്കുമ്പോള്‍
എനിക്കും മുടുയിഴകള്‍ക്കും ഇടയില്‍
യാതൊന്നും അരുതെന്ന് പറഞ്ഞിട്ടും
കാച്ചെണ്ണ തേച്ചവള്‍ എന്‍റെ മുഖം മെഴുക്കാക്കി

സമ്മതത്തോടെ വല്ലപ്പോഴും രണ്ടെണ്ണം
അതായിരുന്നു എനിക്കിഷ്ടം ..എന്നിട്ടും
അതെതിര്‍ത്തു അവള്‍ ദേഷ്യം പിടിച്ചു
എന്നും പറ്റിച്ചു പറ്റിച്ചു ഞാനൊരു മുഴുകുടിയനായി

ഏതൊരു ശരാശരി കാമുകനെയുംപോലെ
പ്രണയിച്ചപ്പോഴും അല്ലാത്തപ്പോഴും
ഒരു പെണ്‍കുഞ്ഞിനെ... ഒരുമിച്ചു സ്വപ്നം കണ്ടു ...
എന്നിട്ടിപ്പോ കാര്യങ്ങളോട് അടുത്തപ്പോള്‍
അവള്‍ക്കിപ്പോ വേണം 'ചിടുങ്ങാമണി'

ശീതകാലം

അകലെ,അതിശൈത്യത്തിന്റെ വരവറിയിച്ച്
പക്ഷികള്‍ നേരത്തെ കൂടണയാന്‍ പറന്നകലുന്നു
അവക്ക്‌ പുറകെ പറക്കാത്തത്
അണയുവാനൊരു കൂടില്ലാത്തത് കൊണ്ട്

അതിശൈത്യത്തിന്റെ വരവറിയിച്ച്
വരണ്ട ഒരു ശീതക്കാറ്റ് തഴുകി കടന്നുപോകുന്നു
വേനല്‍ ഉണക്കിയും വര്ഷം ഒഴുക്കിയും
ബാക്കിയായ്‌ ഒരു ചെറുചിരി ചുണ്ടില്‍
ശീതക്കാറ്റില്‍ മരവിച്ചു മരിച്ചു പോയ്‌ ..
വേദന കലങ്ങിയ രക്തം തണുത്തുറഞ്ഞു
ഞരമ്പുകളില്‍ വിങ്ങലുകള്‍ മാത്രം ....
ഇവിടെ...ജീവിതത്തിന്റെ മോര്‍ച്ചറിയില്‍
ഇപ്പോള്‍ എല്ലാം ശവശാന്തം .


അവിടെ, നിന്റെ ഗര്‍ഭപാത്രം
കേടൊന്നും കൂടാതെ ഉണ്ടല്ലോ ഇപ്പോഴും ..
നൂണ്ടു കേറികൊള്ളാം ഞാന്‍
എനിക്കവിടെ വസിക്കണം
ഒരു ജന്മത്തിന്റെ പ്രണയം വാടക
മരവിപ്പിന്റെ ശല്‍ക്കങ്ങള്‍ കുടഞ്ഞെറിഞ്ഞു
പ്രാണന്റെ ജരകള്‍ ഊരികളഞ്ഞു ..
എന്റെ ലോകാവസാനം വരേക്കും.

അവസാന വണ്ടിയും പോയൊരു സ്റ്റേഷനില്‍
അസ്ഥിതുളക്കും ശീതക്കാറ്റില്‍ ഉലഞ്ഞ മുടിയിഴകള്‍
ഇടം കൈ കൊണ്ട് കോതിഒതുക്കി
ഞാനിരിപ്പുണ്ടാകും .....
ഇരുളില്‍നിന്നും നീ കയറി വരുമ്പോള്‍
വിശുദ്ധമായ്‌ ഒരു ഗര്‍ഭപാത്രം ....
അതുമാത്രം ..അത്രമാത്രം ഉണ്ടാകണം .

2010, നവംബർ 18, വ്യാഴാഴ്‌ച

സാമൂഹ്യപാഠം

മുടിപരമായ കാര്യങ്ങള്‍ക്ക് എല്ലാര്‍ക്കും
ബാര്‍ബര്‍ തങ്കപ്പേട്ടന്‍ തന്നെ വേണം
തങ്കപ്പേട്ടന്റെ കത്തിയും കത്രികയും
തലയിലും മുഖത്തും
ഓട്ടപ്രദക്ഷിണം കഴിയുമ്പോള്‍
ഷൂമാക്കറെപോലെ തന്കപ്പേട്ടനും
സൂപ്പര്‍സ്റ്റാര്‍നെ പോലെ നാട്ടുകാരും ...

പറമ്പ്‌ കിളക്കാന്‍ എല്ലാര്‍ക്കും
ജോസേട്ടന്‍ തന്നെ വേണം
അളന്നു കുറിച്ചും അളവില്ലാതെയും
തൂമ്പകൊണ്ട് രചിക്കുന്ന കവിതകള്‍,
മണ്ണില്‍ മധുസൂദനന്‍നായര്‍ ആണ് ജോസേട്ടന്‍

തെങ്ങുകയറാന്‍ എല്ലാര്‍ക്കും പ്രിയം ചന്ദ്രേട്ടന്‍
ചന്ദ്രേട്ടന്‍ കയറി തേങ്ങയിട്ടു കുലകെട്ടി
വൃത്തിയാക്കിയ തെങ്ങ് കണ്ടാല്‍
മണ്ഡലം നോമ്പ് കഴിഞ്ഞു താടിമുടി വെട്ടിയ
കുമാരേട്ടനെ പോലെ കുട്ടപ്പന്‍ ആയിരിക്കും

ഇവരെല്ലാരും
അന്നന്നത്തെ അന്നത്തിന് പണിയെടുക്കുന്നോര്‍
അതിനോടുള്ള ആത്മാര്‍ഥത അവരുടെ
പ്രവൃത്തി പരിചയം ...
അതുകൊണ്ട്തന്നെ അവരെ വേണം എല്ലാര്‍ക്കും

എന്നാല്‍ ,
കുഴിയിലേക്ക്‌ നീട്ടിയിരിക്കുന്ന കാല്‍
പുഴുവരിക്കാന്‍ തുടങ്ങിയ അത്രയും
തലമുതിര്‍ന്നവര്‍ .....
ഒരു പുരുഷായുസ്സോളം പരിചയമുള്ളവര്‍
അഞ്ചു കൊല്ലത്തിലൊരിക്കല്‍ വന്നു
ഇരന്നു വാങ്ങും പണി
ഒരുവട്ടം പണി തീര്‍ത്താല്‍
പിന്നെയവരെ ആര്‍ക്കും വേണ്ട

2010, നവംബർ 17, ബുധനാഴ്‌ച

പ്രാണനില്‍ എഴുതിയത് ...

നീ എവിടെ മരിച്ചുവോ ...?
ഇടയ്ക്കെപ്പോഴോ മരിച്ചതാ ഞാന്‍
ഓര്‍മയില്ല എങ്ങനെ മരിച്ചു എന്ന്
പ്രതീക്ഷിച്ചത്‌ ,ഓര്‍മ്മകളുമായി പടവെട്ടി
അതിലൊരു മരണം ..പക്ഷെ
ഞാനവിടെ ജയിച്ചു പോയി ...
ഓര്‍മകളെ കൊന്നൊടുക്കി
ആ ശൂന്യതകളില്‍ വളര്‍ന്ന
ഇരുട്ടിന്റെ അര്‍ബുദങ്ങള്‍ നോവിച്ചിരുന്നു എന്നും
അതിജീവനത്തിനു അര്‍ബുദങ്ങള്‍പ്പുറം
ഓര്‍മകളിലെ ഊര്‍ജ്ജ ഖനനത്തിനിടയില്‍
ഏതോ ഖനിയപകടത്തിലായിരിക്കണം
ഞാന്‍ മരിച്ചത്‌ ...
മരിച്ചാലും മാറാത്ത വേദനകള്‍ ഉണ്ടെന്ന
അറിവായി മരണം ..
ഒന്ന് കാണണം എന്നുണ്ട് ...വേറൊന്നിനും അല്ല,
അറിയുമെങ്കില്‍ അന്ന് പറഞ്ഞു തരണം
അടുത്ത ജന്മത്തില്‍ നമുക്കെവിടെ വച്ച് കാണാം എന്ന്
പ്രാണനില്‍ എഴുതി ചേര്‍ത്ത് നമുക്ക്‌ പിരിയാം

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

കാട്ടുമാക്കാന്‍ ഇപ്പോള്‍ കരയാറില്ല

കാട്ടുമാക്കാന്‍ ....ഇനി കരയരുത് നീ ...

ചോരി വായില്‍ പാല്‍ മധുരം നുണഞ്ഞു
കുഞ്ഞി കണ്ണുകള്‍ പൂട്ടി ചിരിക്കുന്ന പൂക്കളെ
സ്വപ്നം കണ്ടു ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ....


യജ്ഞ ശാലകളില്‍ ആചാര്യര്‍
ഇസങ്ങളുടെ വന്ധ്യ മേഘങ്ങളില്‍ മഴ മോഹിപ്പിച്ച്
അടവ് നയങ്ങളുടെ അധിരാത്രം നടത്തുമ്പോള്‍ ...


ജീവിതത്തിന്‍റെ സമര പന്തലുകളില്‍ നിന്നും
ഇറക്കിവിടപ്പെട്ടവര്‍ ഉച്ചവെയിലില്‍
ഇനിയൊരു വാക്കും ബാക്കിയില്ലാതെ
തലയുംതാഴ്ത്തി നടന്നകലുമ്പോള്‍ ......


കവിതയുടെ മുത്തരഞ്ഞാണ മണികള്‍
ഉതിര്‍ന്നുരുളും ചിന്തകള്‍ ഇണചേരും
ഹര്‍ഷ യാമങ്ങളിലെ ദേവസല്ലാപങ്ങളില്‍....


കാട്ടുമാക്കാന്‍ ....നിന്‍റെ ശബ്ദം കേള്‍ക്കരുത്‌ ..

തന്റേതു ....എല്ലാം വെറും കരച്ചിലാണെന്നും
കര്‍ണ്ണപുടങ്ങള്‍ക്ക് കളങ്കമാണെന്നും തിര്ച്ചറിഞ്ഞ്,
വിരഹം ,വിശപ്പ്‌ ,സന്തോഷം,പ്രാണനടര്‍ന്നേക്കും
മുന്‍പൊരു ഞരക്കം പോലും അടക്കി
കാട്ടുമാക്കാന്‍ ഇപ്പോള്‍ കരയാറില്ല .

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

യക്ഷികള്‍ സ്നേഹിക്കപ്പെടുന്നത് ...

എന്തൊക്കെ പറഞ്ഞാലും നിന്റേതു ,
നിന്നിലുള്ളതെല്ലാം വെറും ഈയല്‍ ജന്മങ്ങള്‍
ഒരു സൂര്യന്‍ ഒട്ടും വേണ്ട
കൊടും കാറ്റും പേമാരിയും
കരളില്‍ ഉറങ്ങിയ ഒരു തിരി വെട്ടം
അത് മതി നീ എരിഞ്ഞടങ്ങാന്‍...
ചാറ്റല്‍ മഴകളും ഇളം കാറ്റും ഇഷ്ടപ്പെട്ടു നീ
നിന്നെ പൂക്കളോട് ഉപമിക്കാന്‍ കൊതിച്ചു എന്നും
അഗ്നി ലാവകളില്‍ കരള്‍ മുക്കി പതം വന്ന
കൊടും കാറ്റിനും പേമാരിക്കും മുന്നില്‍
പിടിച്ചു നില്‍ക്കാന്‍ നിനക്ക് പറ്റാതിരുന്നത്
ഈയല്‍ ജന്മത്തിന്‍ ബാക്കി പത്രം ...
നീ...കൊഴിഞ്ഞ പൂക്കളുടെ
വെറുക്കപ്പെട്ട ഭാണ്ഡമാകുമ്പോള്‍ ..
ഇനി സ്വപ്നങ്ങള്‍ക്ക് ഒരു യക്ഷിയെ വേണം
മുത്തശ്ശി കഥകളില്‍ മോഹിപ്പിച്ചു
കൊണ്ടുപോയ് കൊല്ലുന്ന ആ യക്ഷി.
പാലമരചോട്ടില്‍
മോഹത്തിന്റെ ..ഭീതിയുടെ ..ആധിക്യത്ത്തിന്റെ
മാദക രൂപിണി യക്ഷി...
യക്ഷിച്ചിരി..പാലപ്പൂ മണം...
കാട്ടില്‍ കൈതോലമെത്തയില്‍
യക്ഷിയുടെ കടക്കണ്‍ വിളി
കാലം അസ്തമിച്ച്
മഹാ വിസ്ഫോടനത്തിന് വെമ്പും
ഒരു ബിന്ദുവായ് യക്ഷിയില്‍ രതിചിത്രങ്ങള്‍
നഖമുനകളാലും ദംഷ്ട്രകളാലും യക്ഷി
രക്ത ചിത്രങ്ങളില്‍
നിന്റെ തോല്‍വി രചിക്കുന്നു ...
ഒടുക്കം ..കടിച്ചു കഴുത്തിലെ ഞരമ്പ്
പൊട്ടിച്ച് രക്തവും ...
സകല വീര്യങ്ങളും
യക്ഷിയാല്‍ ഊറ്റപ്പെട്ടു
കൈതക്കാട്ടിലൊരു മഹാനിദ്ര .

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

മരുഭൂമികള്‍ പടരുന്നത് ....

വിട പറയും മുന്‍പേ ഒരു ചുംബനത്തില്‍
നനഞ്ഞോരെന്‍ ചുണ്ടുകള്‍ ചൂണ്ടുവിരലാല്‍
തുടച്ചു നീയെന്നെ യാത്രയാക്കുമ്പോള്‍
എന്റെ ചുണ്ടിലിനി പടരാന്‍ ബാക്കി
തീ പറക്കുന്നൊരു മരുഭൂമി ....


ഉയിരിനതാവതില്ലെങ്കിലും,പൊന്നേ
നമ്മളോന്നായ്‌ കണ്ട പൊന്‍ കിനാക്കള്‍ക്കായ്‌
പറിഞ്ഞു പ്രാണന്‍ പോന്നല്ലേ പറ്റൂ.....ഇനി വരും വരെ
നിമിഷങ്ങളില്‍ യുഗങ്ങള്‍ കുടിയിരിക്കും മരുസ്ഥലി ...

ഇളം കാറ്റും കുഞ്ഞോളങ്ങളും കളിപറയും പുഴവക്കിലെ
പഞ്ചാരമണലില്‍ ഞാന്‍ വരച്ച നമ്മുടെ കൊച്ചു കൊട്ടാരം
കൊട്ടാര മുറ്റത്ത്‌ നീ വരച്ച ,മുടി രണ്ടായ്‌ പകുത്തിട്ട..നമ്മുടെ
കൊച്ചു പെണ്‍കുട്ടി ലച്ചു ....!


സ്വപ്നങ്ങള്‍ പൂക്കും മരുനാട്ടില്‍ കണ്ടു മണലുരുകും മരുഭൂമി
നീ തല ചായ്ച്ചുറങ്ങാത്ത നെഞ്ച് കനലെരിയും മരുഭൂമി
തിളമണലിലെന്‍ പ്രണയം നൊന്തു ധ്യാനിക്കുന്നു ...
നിന്നിലേക്കിനിയെത്ര മരു ശയന പ്രയാണം....?


പാതിരാവിലെ പാതിയുറക്കത്തിലറിയാതെ
പ്രാണ പ്രിയേ കൈകള്‍ നിന്നെ തിരഞ്ഞതും
നീയടുത്തില്ലാ എന്നറിഞ്ഞതും ഞെട്ടി പിടഞ്ഞുഉണര്‍ന്നെണീറ്റുതും
കണ്ണില്‍ നിന്നടര്‍ന്ന ചുടു കണ്ണീര്‍ തുള്ളികളും .....
പടര്‍ത്തുന്നു ചുറ്റിലും കൊടും മരുഭൂമികള്‍....

ശശിയോടു പറഞ്ഞത്‌ ...

ഉയരവും പ്രായവും പ്രശ്നമല്ല
നീ സച്ചിന്‍ തെണ്ടുല്‍കര്‍ എങ്കില്‍
നിറവും ജാതിയും പ്രശ്നമല്ല
നീ കലാഭവന്‍ മണി എങ്കില്‍
തകഴി അല്ലെങ്കിലും തേടിയത്‌
തകഴിയെ കാത്ത കാത്തയെ
പ്രണയം പറഞ്ഞപ്പോള്‍ പറഞ്ഞത്‌
പോയി കവിത എഴുതി ചാകാന്‍.

പൂപ്പാടങ്ങളുടെ ഓര്‍മ്മക്ക്

പാടത്തേക്ക് ചാഞ്ഞു നില്‍ക്കും തെങ്ങോല തുമ്പതില്‍
ഒരു തൂക്കണം കുരുവി കൂട്ടിലോരുമിച്ചു
രാത്രി മഴ കണ്ടു കിടന്ന കുളിരോര്‍മ്മ യാതൊന്നു മതി
ഒരു കുമ്പളത്താലിയില്‍ പകുത്തു പ്രാണന്‍ തന്ന
ഇണക്കിളി കൂട്ടിലില്ലാത്ത നൊമ്പരം മറക്കുവാന്‍ ..

അകലെ..... ശ്മശാനങ്ങളില്‍
അകാലങ്ങളില്‍ പൊലിഞ്ഞ പഴയ പ്രണയങ്ങളുടെ
ഗതികിട്ടാത്ത ആത്മാക്കളുടെ നൃത്തം
കൌമാരത്തില്‍ കരളടര്‍ത്തിക്കളഞ്ഞ അതിലൊന്ന് ഇന്നും
കിനാകളില്‍ ചോര ഇറ്റിക്കുന്നു കണ്ണില്‍

കൌമാര കലാവേദികള്‍ അവള്‍ക്കു തിലകങ്ങള്‍ നല്‍കി
വാറൂരിപ്പോകും മൊരു വള്ളി ചെരുപ്പുമായ്‌ ഞാനും
മറവില്‍ മറഞ്ഞു നിന്നു നിശബ്ദമായ്‌ എന്റെ പ്രണയവും...
ഓല ചൂട്ട് കത്തി മണക്കും നാട്ടു സന്ധ്യ കളില്‍
പാടിയ പാട്ടെല്ലാം അവള്‍ കേള്‍ക്കാതെയും പോയ്‌ ...
കാത്തുനിന്ന വഴിത്താരകളില്‍ എനിക്കായി തന്നില്ല
ഒരു കലാമണ്ഡല കടാക്ഷം ...

കിനാക്കള്‍ എണ്ണവറ്റി കെട്ടുചാവാന്‍ എട്ടുകൊല്ലം
ജീവിതത്തോട് അത്രയും കടം പറഞ്ഞു വഴി മാറി ഒഴുകി ..
അന്നൊരു പൂതരാത്ത അവളിന്നെന്തിനു പറഞ്ഞു..
അന്നവളില്‍ പൂത്ത പൂ പാടങ്ങള്‍ എല്ലാം
എനിക്ക് വേണ്ടി ആയിരുന്നെന്നു ....
പാതി മരിച്ച തലച്ചോറില്‍
കരിഞ്ഞ പൂ പാടങ്ങളില്‍ നരക ഇരുട്ട് പടര്‍ത്തി
പൂ പാടങ്ങളുടെ പിന്‍ വിളി ...
ഇനി വയ്യ അമ്മേ ഒരു പ്രണയായനം...
വയ്യ എനിക്കൊരു ജാരപര്‍വ്വം...

ഹാങ്ങ്‌ ഓവര്‍

ഹാങ്ങ്‌ ഓവര്‍
ഇരുള്‍ കൂട്ടികെട്ടിയ കണ്‍ പോളകള്‍
കെട്ടു പൊട്ടിച്ച് വെളിച്ചത്തിന്‍ പരലുകളെ
കണ്ണിലേക്ക് കുത്തി കേറ്റി...
അന്യഗ്രഹത്തിലെ ഈ കിടപ്പ് മതിയാക്കി
ഇനി ഭൂമിയിലൊന്നു എണീറ്റിരിക്കണം
കിടപ്പില്‍ നിന്ന് പ്രകാശവര്‍ഷങ്ങള്‍ താണ്ടി
എഴുന്നേറ്റ് ഇരുന്നപ്പോള്‍
തലയിണയില്‍ പടര്‍ന്നു കിടന്ന തലച്ചോര്‍
തലയിലേക്ക്‌ വലിഞ്ഞു കയറുന്ന വേദന
ഗോളാകൃതി പൂണ്ട തലച്ചോറിനും തലയോട്ടിക്കും
ഇടയിലെ ശൂന്യതയില്‍ ചൂടു കാറ്റ്‌ ....
തലയനങ്ങുമ്പോള്‍ തലയോട്ടിയില്‍ തട്ടി
നോവുന്ന തലച്ചോര്‍ ...
തലക്കുള്ളില്‍ അല്പം കുമ്മായം കലക്കി ഒഴിക്കണം .
കുടലില്‍ ഇനിയും അലിഞ്ഞു തീരാത്ത
സോമ കണ ങ്ങളുടെ അലച്ചില്‍ ...
കുടല്‍ ഊരിയെടുത്ത്‌ മറിച്ചിട്ടു
ചൂടുള്ള പാറയില്‍ വിരിച്ചു
ചാരം തേച്ചു കഴുകണം ...
അടിവയറ്റിലെ മലമ്പുഴ അണക്കെട്ട്
മുഴുവനും ഒന്നു മുള്ളി തീര്‍ക്കണം ..
ദാഹം ...ഭൂമി പിറന്ന അന്നുമുതല്‍
മഴപെയ്യാത്ത കൊടും ദാഹം
തീരുമോ രണ്ടു ലാര്‍ജ്‌ സമുദ്രത്തില്‍ ...?

ആനന്ദലഹരി

രാവേറെ ചെല്ലും ബാറിലെ ഭജനകളില്‍
നീയില്ല നിന്‍ ചിരിയഴകില്ല ...
ബ്രാണ്ടിയും സോഡയും സന്ധ്യാംബരം ഈ
സ്ഫടിക ഗ്ലാസ്സുമായ്‌ വീണ്ടുമൊരു ഫ്രെഞ്ച്കിസ്സ്
നീയില്ല നിന്‍ ഉടലഴകില്ല
ഉദ്ധാരണം എനിക്കാകെ..
നിറഞ്ഞ മധു ചഷകത്തിനും ചുണ്ടിനുമിടയില്‍
സഹസ്രാബ്ദങ്ങളുടെ മഹാ ദാഹം
ആധികള്‍ വ്യാധികള്‍....
ഇത് വെറും മദ്യമല്ല
ചിതറിയ ശൈശവ ബാല്യങ്ങളുടെ
മൃതസന്ജീവനി
അമ്മേ ഈ മാതൃ സ്തന്യം നുകര്‍ന്ന് ഞാനീ
അമ്പാടിയില്‍ ലീലകളാടിക്കോട്ടേ...?
ഇത് വെറും മദ്യമല്ല
നിന്റെ പ്രണയഗംഗോത്രിയില്‍ കിനിയും
എന്റെ തീര്‍ത്ഥ ഗംഗ
മൊത്തിക്കുടിച്ച്ഞാനീ
വൃന്ദാവനത്തില്‍ കേളികളാടിക്കോട്ടെ ..?
സഖീ..കാലവും കിനാക്കളും
കനിവുതെറ്റി പറന്നാലും പെയ്താലും
മുലത്തടത്തിനും തുടകാമ്പിനുംനും അപ്പുറം
പ്രാണന്റെ മജ്ജയില്‍ പടരാന്‍ നിനക്കയില്ലെന്കില്‍
ഞങ്ങളീ ആത്മീയ കേന്ദ്രങ്ങളില്‍
തീര്‍ഥാടനം നടത്തി മരിക്കും

സൂപ്പര്‍സ്റ്റാര്‍

അറിയുമോ ആര്‍കെങ്കിലും ഒരു നടന്‍റെ വേദന..?
അതും ഡ്യൂപ്പ് ഇല്ലാതെ ..മേയ്ക് അപ്പ്‌ ഇല്ലാതെ
മുഴുവന്‍ സമയം അഭിനയിക്കും ഒരു നടന്‍റെ വേദന...
അനീതിക്കെതിരെ അതി സാഹസികമായി
പൊരുതും നടനാകണമെന്നതായിരുന്നു
പണ്ടേയുള്ള ആഗ്രഹം ...
അഛ്ച്ചന്‍....നെഞ്ചില്‍ ബെയരിംഗ് ഇളകിയ
കുറെ ചുമകളില്‍ ഓര്‍മയായ്‌....
അമ്മ...പാടത്ത്‌ പണിയും കൂലി പണിയുംഒക്കെയായ്
പഴയൊരു സാദാ കഥാപാത്രം....
ഇന്ന്....
കൈനിറയെ കാശ്..വിലകൂടിയ വസ്ത്രങ്ങള്‍,
മൊബൈല്‍ ...കാമുകിമാര്‍ ...
ലോവേസ്റ്റ് ജീന്സിട്ട് ജട്ടി കാട്ടി
പള്‍സറില്‍ പറന്നത് ഞാനാ..
മൂന്നാം നിലയുടെ മുകളില്‍ നിന്ന്
ഡ്യൂപ് ഇല്ലാതെ ചാടേണ്ടി വന്നു
കാലോടിഞ്ഞതും അതും ഞാനാ...
കുറ്റിതാടിയിലൂറെ എന്നിലെ ഹിന്ദി നടനെ തിരയുന്ന
കാമുകിയവള്‍ക്കറിയില്ലല്ലോ
അന്നത്തെ അരപ്പട്ടിണി ആണെന്റെ
ആറുകട്ട സൌന്ദര്യം എന്ന് ....
നിങ്ങളെന്നെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയാലും
ക്വൊടേഷന്‍ എന്നൊക്കെ വിളിച്ചാലും
എനിക്ക് ഞാന്‍ നായകന്‍ തന്നെയാ....
അഛ്ചന്‍റെ പ്രായമുള്ള ആ കിളവന്‍
കാലുപിടിചെന്നോടു കരഞ്ഞു പറഞ്ഞു
കൊല്ലല്ലേ മോനെ എന്ന് ....
നായകനും ക്രൂരതയുടെ പര്യായമായ
വില്ലനും തമ്മില്‍ അവസാന രംഗം
ഡയലോഗ് ഒന്നുമില്ലാതിരുന്നത് കൊണ്ട്
വെട്ടി തുണ്ടം തുണ്ടമാക്കി ....
തിരിഞ്ഞു നടന്നപ്പോള്‍ സ്ലോ മോഷനില്‍ ആയിരുന്നു ഞാന്‍..
നാളെ....
പള്ളക്ക് കുത്ത്കൊണ്ട് നടതളര്‍ന്നു
വീടിന്‍റെ മൂലയില്‍ ....അല്ലെങ്കില്‍
ഏതെങ്കിലും ജയില്‍ മുറിയില്‍ ...അതുമല്ലെങ്കില്‍
തൂക്കുമരത്തില്‍...ഡ്യുപില്ലാതെ മേയ്ക് അപ്പ്‌ ഇല്ലാതെ

..പ്രണയായനം....

ആദ്യ ചുംബനം പല്ലിൽതട്ടിത്തകർന്നത്‌
നീ ചിരിച്ചത്കൊണ്ടല്ലേ...?
പിന്നീടാണറിഞ്ഞത്‌ ചുംബനം, ഒന്നാകുവാനുള്ള
ആത്മാക്കളുടെ വഴിതേടലാണെന്നു....
നാവും നാവും കൂട്ടികുരുക്കിട്ട്‌ പരസ്പരം
കൊളുത്തിവലിച്ചു നമ്മൾ നമ്മിലേക്കൊരുപാട്‌
ഓരോ തവണയും ഏറെകഴിയുമ്പോൾ അറിഞ്ഞു നമ്മൾ
നമ്മിൽ കയറി ഒന്നാകാൻ ചുടു ചുംബനങ്ങൾമാത്രം പോരാ
ആ ഒരറിവിൽ..ഒന്നാകുവാനുള്ള വ്യഗ്രതയിൽ
മറുവഴി തേടി പരതി നാം നമ്മിൽ
നാലു കൈകൾ മരണ വെപ്രാളമോടെ...ഒടുക്കം
ആകുന്ന വഴിയൊക്കെ ആഞ്ഞാഞ്ഞു ശ്രമിച്ചു..
എന്നും..എല്ലാ ശ്രമങ്ങൾക്കുമവസാനം
ആത്മാക്കളുടെ ലയനപാതകളിലെ കുതിപ്പിൽ
പിൻ വിളിയായ്‌ നശിച്ച രതിമൂർച്ഛ...നിരാശരായ്‌
ആത്മാകളുടെ തിരിഞ്ഞു നടത്തം
പ്രണയത്തിൻ തിരിഞ്ഞു കിടത്തം...
ഇനിയുമൊരുനാൾ വരും
ശരീരങ്ങൾക്കപ്പുറം ആത്മാവും പ്രണയവും വിജയിക്കുമൊരുനാൾ
ഒന്നാകുവാനുള്ളയാത്രകളിൽ കുതിപ്പുമാത്രം..
കിതപ്പും രതിമൂർച്ഛയുമില്ലാതെ..
ഒടുവിലൊടുവിൽ നമ്മൾ
മസ്തിഷ്കത്തിൽ ഞരമ്പുകൾ പിളർന്നു
ശ്വാസകോശം പൊട്ടിത്തെറിച്ച്‌
ഹൃദയം തകർന്നു വൃക്കകൾ വരണ്ട്‌
കൈകൾകോർത്ത്‌ കിടക്കും
നമ്മളൊന്നായ്‌ ചീയും പുഴുവരിക്കും
തലച്ചോറുകൾ ഒരുമിച്ച്‌ ചീഞ്ഞളിഞ്ഞ്‌ ഒഴുകും
പണ്ടങ്ങളുംകുടലുകളും ഒന്നായ്‌ അഴുകി മണ്ണടിയും
വാരിയെല്ലുകൾക്കിടയിൽ വാരിയെല്ലുകൾതിരുകി
ഒടുക്കത്തെ ആലിംഗനത്തിൽ നമ്മളുറങ്ങുമ്പോൾ
അപ്പോഴും ഒന്നാകാൻ രണ്ടാത്മാക്കൾ അലഞ്ഞു നടപ്പുണ്ടാകും.....

2010, ജൂലൈ 22, വ്യാഴാഴ്‌ച

ആത്മഹത്യയല്ലതെ ഞാനെന്ത്‌ ചെയ്യണം...?


നീയും നീയും നിങ്ങളും നിങ്ങളും ശരി....
ഞാനും ശരി....
എല്ലാരും എല്ലാരും ശരി..
നിന്റെയും നിങ്ങളുടെയും..
എന്റെയും എന്റെയും ശരികളുടെ
ഘർഷണങ്ങളിൽശരികൾ മാത്രം തിരയുമ്പോള്‍
ആസക്തികള്‍ കൂടുവിട്ടൊരു ആത്മാവിനു പിടിച്ചുനില്‍ക്കാന്‍
അൽപം പകയോ..വിദ്വേഷമോ..അസൂയയോ ഇല്ലാതെ
ആത്മഹത്യ അല്ലാതെ എന്തു ചെയ്യണം...?
മീര ശരി നീതു ശരി ശാലു ശരി
ഗാന്ധി ശരി ഗോഡ്സെ ശരി മോഡി ശരി
ബുഷിനുബുഷ്‌ ശരി സദ്ദാം ശരി
മലയാളി ശരി തമിഴർ ശരി മുല്ലപ്പെരിയാർ ശരി
പിണറായി ശരി അചുതാനന്ദൻ ശരി
തിലകന്‍ ശരി ഫെഫ്ക ശരി ....
കൈരളി ശരി ഇന്ത്യാവിഷൻ ശരി
മാവോയിസ്റ്റ്‌ കളും ശരി ശ്രീശ്രീ രവിശങ്കറും ശരി...
മനോരമ ശരി ദേശാഭിമാനി ശരി ..
കുഞ്ഞാലിക്കുട്ടി ശരി റെജീന ശരി
ഉണ്ണിത്താൻ ശരി ശരിമുരളീധരൻ ശരി...ചെന്നിത്തല ശരി.
അബ്ദുള്ളക്കുട്ടി ശരി...ശിവരാമൻ ശരി..ഇടുക്കിയിലെ മണിമാർ ശരി...
എല്ലാരും എല്ലാരും ശരി...
ഇനി വയ്യാ...നിന്നാത്മാവിൽ ശരി തിരഞ്ഞ്‌വയ്ക്കുവാനൊരിടമീല്ലാതെയീ
ആത്മാവുതേങ്ങുമ്പോൾ ആത്മഹത്യയല്ലതെ എന്ത്‌ ചെയ്യണം...?
നീയും നീയും നിങ്ങളും നിങ്ങളും ഇനിയുള്ള ജന്മങ്ങൾ
പങ്കിട്ടെടുത്തപ്പോൾതെറ്റുകൾക്ക്‌
ബാലികൊടുക്കപ്പെട്ട ചുമടുതാങ്ങിയായ്‌ ഈജന്മം...
ഇനിയുള്ള ജന്മങ്ങളുടെ കടം കൊടും ഭാരമായ്‌ ചുമലിൽ...
കടം വീട്ടാൻ എത്രയും പെട്ടെന്നു...
പറയുക ആരെങ്കിലും...ആത്മഹത്യയല്ലതെ ഞാനെന്ത്‌ ചെയ്യണം...?

തട്ടേക്കാട്‌..........ബോട്ടപകടം


ബോട്ടപകടം...16 മൃതദേഹം കിട്ടിഒരു കുട്ടിക്കുവേണ്ടി തിരച്ചിൽ തുടരുന്നു....
മകനേ....കാണുന്നുണ്ട്‌ അഛ്ചൻ ഫ്ലാഷ്‌ ന്യൂസ്‌....
അപ്പുറത്തമ്മ ബോധം കെട്ടുകിടപ്പുണ്ട്‌നീ വിളിച്ചുണർത്തുന്നതും കാത്ത്
കണ്ട കാഴ്ച്ചകള്‍ എല്ലാം പറയുന്നതും കേൾക്കാൻ....
ബസ്സിൽ, പഠിച്ച പാട്ടൊക്കെ പാടിയില്ലേ നീ
തന്നു വിട്ട ചോറൊക്കെ കഴിച്ചില്ലേ...നീ,
അതോകാഴ്ച്ചകൾ കണ്ടു നീ നടന്നോ...?അമ്മ പറയാറുള്ള വല്യധൈര്യവാൻ അഛ്ചൻകാത്തിരുപ്പാണു ഈ മെഡിക്കൽ കോളേജില്‍ നിന്നെ കണ്ണുതോർന്നിട്ടില്ലെടാ....വൈകിയതിനു വഴക്ക്‌ പറയില്ലഛ്ചൻ...
അല്ലാ,വൈകിയതിനെന്ത്‌ തെറ്റു നീ ചെയ്തു....?കൂട്ടുകാർ എല്ലാരും പോന്നു...
കുറച്ചുപേർ ഉറങ്ങിയുംഅല്ലാത്തവർ ഭയന്നുംനീ മാത്രമവിടെ എന്തെടുക്കാ മോനെ....?
പുത്തൻ കുളത്തിൽ മുട്ടറ്റം വെള്ളത്തിൽഇറങ്ങുവാൻ പേടിയുള്ളൊരാളാ....
പെരിയാറ്റിൻ കയങ്ങളിൽ തണുപ്പില്ലേ മോനേ...
തണുപ്പടിച്ചാൽ വയ്യാത്തൊരാളല്ലേ...
മാപ്പിളക്കണ്ടത്തിലെ കൈത്തോട്ടിലെ രാജാവിനുപൂച്ചുട്ടി മീനിനെ പിടിച്ചുവച്ചിട്ടുണ്ടമ്മ...
ഉണ്ണണ്ടേ നിനക്ക്‌ നിന്റെ മീങ്കുട്ടനൊപ്പം....?
ഇരുട്ടത്ത്‌ മുറ്റത്ത്മുള്ളാൻ അമ്മവേണം നിനക്ക്‌അമ്മയെപ്പറ്റിച്ച്‌ ഒളിച്ച്കളിക്കുന്ന നീ...
നേവിയിലെ മുങ്ങൽകാരെ പറ്റിച്ച്‌ഒളിച്ചു കളിക്കുകയാനല്ലേ...?
ഇരുട്ടത്ത്‌....ത്ണുപ്പത്ത്‌....ഒറ്റക്ക്‌...
കൊതിയനു ഉണ്ണിയപ്പമുണ്ടാക്കി വച്ചിട്ടുണ്ടമ്മഎവിടെ ഒളിപ്പിച്ചാലും അമ്മയുടെ ഐൻസ്റ്റീനു കണ്ടുപിടിക്കാൻ ഒളിപ്പിച്ച്‌ വച്ചിട്ടുണ്ടമ്മ....
വന്നു നീ തിരയേണ്ട..എടുത്ത്‌ തരാമഛ്ചൻഒക്കെ കഴിച്ചൊ നീ...പെട്ടെന്നു വാടാ....
ഒളിച്ചുകളി മതിയായില്ലേ നിനക്ക്‌....?
ഓളങ്ങളിലും ചുഴിയിലും പാറക്കൂട്ടങ്ങളിലും പെട്ട്‌എന്റെ ശക്തിമാനെ നിനക്കെന്തെങ്കിലും പറ്റുമോ?പെരിയാറ്റിലെ മീൻ കൂട്ട്‌ നിനക്കിഷ്ടമായോ....
തലതുവർത്തി നനഞ്ഞ ഡ്രസ്സ്‌ മാറ്റിഅമ്മയെ കെട്ടിപ്പിടിച്ചുറങ്ങേണ്ടേ....?കാത്തിരുപ്പാണഛ്ചൻ.....കരയാനാകാതെ...അഛ്ചൻ ധൈര്യവാനല്ലേ....

പെണ്ണുങ്ങൾ വായിക്കാൻ........


എന്റെ കണ്ണൂകൾക്ക്‌ നീ ഇരയാകുന്നുവെ ങ്കിൽ സഖീ..പറയുക ഞാനോ വേട്ടക്കാരൻ...?...
അറിയില്ല്ലേ ഞാനൊരു പാവം ....
കാലാന്തരത്തില്‍ കിളിമക്കൾ വഴിപിഴക്കപ്പെട്ടത്‌കണ്ടൻ പൂച്ചയുടെ കണ്ണേറുതട്ടിയിട്ടോ...
അറിയാഞ്ഞതെന്തെ..നീയെന്ന ആഗ്രഹത്തിനുഇരകളായി
എരിഞ്ഞടങ്ങാൻജന്മനിയോഗം ഈ പുംബീജവെപ്രാളം..
നിന്നിൽ പിറന്ന്...നിന്നാൽ വളർന്ന്നിന്നാൽ നടന്നവൻ ഞാൻ...
എന്റെ മൊഴിക്കും വഴിക്കും പിഴക്കും പറയുക നീ ആരേൽക്കും എന്റെ പ്രാണ കലികൾ...?അമ്മയോ..കാമുകിയോ..ഭാര്യയോ..മകളൊ....
അറിയാം....ആരുമേൽക്കണ്ട....എല്ലാം തോളിലേറ്റാൻ ദൈവങ്ങളോളം കരുത്തൻ
അറിയാത്തതെന്തെ പെണ്ണേ....യുധ്ധങ്ങൽ...കലഹങ്ങൽ...നിധികള്‍
ദൈവങ്ങള്‍ തോൽക്കുന്നത്‌ നിന്റെ മുന്നിൽ മാത്രമെന്നു... പെണ്ണേ....
പഴിപറയാൻ മാത്രമോ‍ീ നിനക്കീജന്മം...?അറിയണം...
നീ യെനിക്ക്‌ നയാഗ്ര....നീയെനിക്ക്‌ വന്മതിൽ...ഒരോ കാഴ്ച്ചയിലും നീയെനിക്ക്‌ താജ്‌ മഹല്‍
പെണ്ണേ നീ പെണ്ണിനും പെണ്ണായപെണ്ണാകണം....
എനിക്ക്‌ കാണാനല്ലെങ്കിൽ...എന്തിനീ ലിപ്സ്റ്റിക്കും രൂഷും ഐലൈനരും...
എന്തിനു നിനക്കീ സിലിക്കൺ ഇമ്പ്ലാന്റ്‌...
മുല മുറിച്ചു കളയൂ ഫെമിനിസ്റ്റേ.....സമത്വം വരട്ടെ എല്ലാ തരത്തിലും....
കുറെ നാൾ മുൻപ്‌ ..ഗ്രേസിപ്പെണ്ണൂ പറഞ്ഞുപൊട്ടാൻ നിൽക്കുന്ന ബീജസംഭരണി...ആണുങ്ങൾ...ഏതഴുക്കുംവന്നു നിറയും പാകം നിക്കും സോദരിമരെക്കുറിച്ചോർക്കാതെ?കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നു നിന്നെ പഠിപ്പിച്ചതാരാ....?കരയാത്തവർക്ക്‌ വേദന ഇല്ലെന്നു ആരു പഠിപ്പിച്ചു നിന്നെ....?
സ്ഖലനം വരെ കാത്തുനിന്ന ഇ പി ഉഷ യോ...സ്ഖലിക്കും വരെ നിന്ന വിടനോ കുറ്റക്കാരൻ...?ഇത്തിരി മറവിൽ നിന്നൊടെന്തുമാകാമെന്ന ഞാനോ
ഇത്തിരി മറവിലേ എല്ലാം പാടുള്ളു..എന്ന നീയ്യോ..പ്രതി..?പണ്ടു..പണ്ടു..പണ്ടേ..പണ്ട്‌...തോന്നുമ്പോഴൊക്കെ നിന്നെ പ്രാപിച്ച മൃഗ ഞാനോഇന്നു നിനക്കായ്‌ കാത്തുനിൽക്കും ഞാനോകാപാലികൻ.?

പ്രണയത്തെപ്പറ്റി പറയാൻ എന്തവകാശം...?


പ്രണയത്തെപ്പറ്റി പറയാന്‍ എന്തവകാശം.....?
ഭൂമിയുടെ കറക്കത്തിൽപ്രണയത്തെ പെരുവഴിയിൽ ചവുട്ടി അരച്ചവർ..വ്യഭിചരിച്ചവർ...അനാഥമാക്കിയവർ....
ഒരു വനവാസക്കാലം കഴിഞ്ഞാണു പറഞ്ഞത്‌പേടിയായിരുന്നുപോലും....
പ്രണയം ഭീകരം....പ്രണയം ത്രിബിൾ എക്സ്‌ തീവ്രം.
ഇന്നത്‌ നഷ്ടബോധം പോലും...കാലങ്ങൾ നഷ്ടപ്പെട്ടവർക്കോ...?
കരിന്തിരിയായ്‌ കരിഞ്ഞ യുഗങ്ങൾ കൊണ്ടുംനിരാശയുടെകൊടും
കടൽ കിടങ്ങുകൾകൊണ്ടുംഅളക്കാനാകാഞ്ഞ പ്രണയംകരിച്ചുതീർത്തത്‌
നാലുകൊല്ലം ഭിക്ഷ തന്നൊരു കുറിഞ്ഞിക്കാലം...
കടംബുകൾ പൂത്തതും കാവിലെ പാട്ടും മുടിയേറ്റുംനീയില്ലാത്ത നിലാവും തീരാ വേദന..
ഭൂമി കറങ്ങി...കള്ളനോട്ടം..കള്ളച്ചിരി...കളിവാക്ക്‌..കളരി വിളക്ക്‌ തിരിതെളിഞ്ഞു...
കാത്തിരിപ്പുണ്ടായിരുന്നുഒറ്റക്കാലിൽ
തപം ചെയ്ത്‌ പനിനീർ പാടങ്ങളിൽആവോളം തേൻ തന്ന
പൂക്കളുടേതുംപ്രണയമായിരുന്നു പോലും....
പ്രണയ സമ്മാനം ലിംഗം മുറിക്കാതെഒരു ചെവി മുറിച്ചുകൊടുത്തു വാൻ ഗോഗ്‌ .....
പ്രാണനറുക്കുവാൻ ശ്രമിച്ച്‌ നീ ഐസീയുവിൽകിടന്നിട്ടും.......
നിന്റെ പ്രണയം ഞാനളന്നത്‌കൈക്കുംബിളിലും പിന്നെ
വെറും ആറു ഇഞ്ചും മാത്രം...പ്രണയത്തെപ്പറ്റി പറയാൻ എനിക്ക് എന്തവകാശം...?
ഭൂമി പിന്നെയും കറങ്ങി...
മഴത്തുള്ളി ഇനിയുമൊരു ഉണര്‍വിനു ഇക്കിളി
നിലാവ് പരിശുദ്ധ ടെച്ച്ചിങ്ങ്സ്
അരുതാത്ത വഴിക്ക്‌ നയിച്ചതുംകൊട്ടിയടച്ച്‌ പുറത്താക്കിയതുംഘർഷണങ്ങൾ മാത്രം ചിന്തിച്ച്‌പ്രണയത്തെഒരു കോണ്ടമകലെ മാത്രം നിര്ത്തിയവര്‍ക്ക്
പ്രണയത്തെ പറ്റിപാടാൻ എന്തവകാശം...?
ഭൂമി പിന്നെയും കറങ്ങി.....
പ്രണയ പാതകളിലെ പതിതർഒരു കുംബസാരക്കൂടുതേടിയുള്ളനാലു പേഗ്ഗിൻ പുലിപ്പുറത്തേറിപതിവലച്ചിലിൽകരൾ പിഴിഞ്ഞ്‌
കാട്ടുപൂഗന്ധമൂറൂംനിലാചന്തത്തിൻ ഒരുതുള്ളി തേൻ...
ചെവികളിൽ കുളിരുവീശിതണുത്തൊരു മരുസ്വാന്തൊനം...നിലാവ്‌....മരുഭൂമിയിൽ പെയ്തുറങ്ങുന്നു...മനോഹരം...തീകുടിച്ചു ചുവന്ന സൂര്യകാന്തിപ്പൂക്കൾമാപ്പു തരുമായിരിക്കും...