അറിയുമോ ആര്‍കെങ്കിലും ഒരു നടന്‍റെ വേദന..?
അതും ഡ്യൂപ്പ് ഇല്ലാതെ ..മേയ്ക് അപ്പ് ഇല്ലാതെ
മുഴുവന്‍ സമയം അഭിനയിക്കും ഒരു നടന്‍റെ വേദന...
അനീതിക്കെതിരെ അതി സാഹസികമായി
പൊരുതും നടനാകണമെന്നതായിരുന്നു
പണ്ടേയുള്ള ആഗ്രഹം ...
അഛ്ച്ചന്‍....നെഞ്ചില്‍ ബെയരിംഗ് ഇളകിയ
കുറെ ചുമകളില്‍ ഓര്‍മയായ്....
അമ്മ...പാടത്ത് പണിയും കൂലി പണിയുംഒക്കെയായ്
പഴയൊരു സാദാ കഥാപാത്രം....
ഇന്ന്....
കൈനിറയെ കാശ്..വിലകൂടിയ വസ്ത്രങ്ങള്‍,
മൊബൈല്‍ ...കാമുകിമാര്‍ ...
ലോവേസ്റ്റ് ജീന്സിട്ട് ജട്ടി കാട്ടി
പള്‍സറില്‍ പറന്നത് ഞാനാ..
മൂന്നാം നിലയുടെ മുകളില്‍ നിന്ന്
ഡ്യൂപ് ഇല്ലാതെ ചാടേണ്ടി വന്നു
കാലോടിഞ്ഞതും അതും ഞാനാ...
കുറ്റിതാടിയിലൂറെ എന്നിലെ ഹിന്ദി നടനെ തിരയുന്ന
കാമുകിയവള്‍ക്കറിയില്ലല്ലോ
അന്നത്തെ അരപ്പട്ടിണി ആണെന്റെ
ആറുകട്ട സൌന്ദര്യം എന്ന് ....
നിങ്ങളെന്നെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയാലും
ക്വൊടേഷന്‍ എന്നൊക്കെ വിളിച്ചാലും
എനിക്ക് ഞാന്‍ നായകന്‍ തന്നെയാ....
അഛ്ചന്‍റെ പ്രായമുള്ള ആ കിളവന്‍
കാലുപിടിചെന്നോടു കരഞ്ഞു പറഞ്ഞു
കൊല്ലല്ലേ മോനെ എന്ന് ....
നായകനും ക്രൂരതയുടെ പര്യായമായ
വില്ലനും തമ്മില്‍ അവസാന രംഗം
ഡയലോഗ് ഒന്നുമില്ലാതിരുന്നത് കൊണ്ട്
വെട്ടി തുണ്ടം തുണ്ടമാക്കി ....
തിരിഞ്ഞു നടന്നപ്പോള്‍ സ്ലോ മോഷനില്‍ ആയിരുന്നു ഞാന്‍..
നാളെ....
പള്ളക്ക് കുത്ത്കൊണ്ട് നടതളര്‍ന്നു
വീടിന്‍റെ മൂലയില്‍ ....അല്ലെങ്കില്‍
ഏതെങ്കിലും ജയില്‍ മുറിയില്‍ ...അതുമല്ലെങ്കില്‍
തൂക്കുമരത്തില്‍...ഡ്യുപില്ലാതെ മേയ്ക് അപ്പ് ഇല്ലാതെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ