2010, ജൂലൈ 22, വ്യാഴാഴ്‌ച

ആത്മഹത്യയല്ലതെ ഞാനെന്ത്‌ ചെയ്യണം...?


നീയും നീയും നിങ്ങളും നിങ്ങളും ശരി....
ഞാനും ശരി....
എല്ലാരും എല്ലാരും ശരി..
നിന്റെയും നിങ്ങളുടെയും..
എന്റെയും എന്റെയും ശരികളുടെ
ഘർഷണങ്ങളിൽശരികൾ മാത്രം തിരയുമ്പോള്‍
ആസക്തികള്‍ കൂടുവിട്ടൊരു ആത്മാവിനു പിടിച്ചുനില്‍ക്കാന്‍
അൽപം പകയോ..വിദ്വേഷമോ..അസൂയയോ ഇല്ലാതെ
ആത്മഹത്യ അല്ലാതെ എന്തു ചെയ്യണം...?
മീര ശരി നീതു ശരി ശാലു ശരി
ഗാന്ധി ശരി ഗോഡ്സെ ശരി മോഡി ശരി
ബുഷിനുബുഷ്‌ ശരി സദ്ദാം ശരി
മലയാളി ശരി തമിഴർ ശരി മുല്ലപ്പെരിയാർ ശരി
പിണറായി ശരി അചുതാനന്ദൻ ശരി
തിലകന്‍ ശരി ഫെഫ്ക ശരി ....
കൈരളി ശരി ഇന്ത്യാവിഷൻ ശരി
മാവോയിസ്റ്റ്‌ കളും ശരി ശ്രീശ്രീ രവിശങ്കറും ശരി...
മനോരമ ശരി ദേശാഭിമാനി ശരി ..
കുഞ്ഞാലിക്കുട്ടി ശരി റെജീന ശരി
ഉണ്ണിത്താൻ ശരി ശരിമുരളീധരൻ ശരി...ചെന്നിത്തല ശരി.
അബ്ദുള്ളക്കുട്ടി ശരി...ശിവരാമൻ ശരി..ഇടുക്കിയിലെ മണിമാർ ശരി...
എല്ലാരും എല്ലാരും ശരി...
ഇനി വയ്യാ...നിന്നാത്മാവിൽ ശരി തിരഞ്ഞ്‌വയ്ക്കുവാനൊരിടമീല്ലാതെയീ
ആത്മാവുതേങ്ങുമ്പോൾ ആത്മഹത്യയല്ലതെ എന്ത്‌ ചെയ്യണം...?
നീയും നീയും നിങ്ങളും നിങ്ങളും ഇനിയുള്ള ജന്മങ്ങൾ
പങ്കിട്ടെടുത്തപ്പോൾതെറ്റുകൾക്ക്‌
ബാലികൊടുക്കപ്പെട്ട ചുമടുതാങ്ങിയായ്‌ ഈജന്മം...
ഇനിയുള്ള ജന്മങ്ങളുടെ കടം കൊടും ഭാരമായ്‌ ചുമലിൽ...
കടം വീട്ടാൻ എത്രയും പെട്ടെന്നു...
പറയുക ആരെങ്കിലും...ആത്മഹത്യയല്ലതെ ഞാനെന്ത്‌ ചെയ്യണം...?

1 അഭിപ്രായം:

  1. എല്ലാ‍വരും ശരിയെന്ന് തോന്നേണ്ട. മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നതാണ് ശരി.

    ഇന്ന് തന്നെ നാലു പോസ്റ്റ്! ഇതെല്ലാം ഒരുമിച്ചാവാതെ ഇടവേളകളിട്ട് പോസ്റ്റുന്നതല്ലെ നല്ലത്?

    മറുപടിഇല്ലാതാക്കൂ