നീ എവിടെ മരിച്ചുവോ ...?
ഇടയ്ക്കെപ്പോഴോ മരിച്ചതാ ഞാന്‍
ഓര്‍മയില്ല എങ്ങനെ മരിച്ചു എന്ന്
പ്രതീക്ഷിച്ചത് ,ഓര്‍മ്മകളുമായി പടവെട്ടി
അതിലൊരു മരണം ..പക്ഷെ
ഞാനവിടെ ജയിച്ചു പോയി ...
ഓര്‍മകളെ കൊന്നൊടുക്കി
ആ ശൂന്യതകളില്‍ വളര്‍ന്ന
ഇരുട്ടിന്റെ അര്‍ബുദങ്ങള്‍ നോവിച്ചിരുന്നു എന്നും
അതിജീവനത്തിനു അര്‍ബുദങ്ങള്‍പ്പുറം
ഓര്‍മകളിലെ ഊര്‍ജ്ജ ഖനനത്തിനിടയില്‍
ഏതോ ഖനിയപകടത്തിലായിരിക്കണം
ഞാന്‍ മരിച്ചത് ...
മരിച്ചാലും മാറാത്ത വേദനകള്‍ ഉണ്ടെന്ന
അറിവായി മരണം ..
ഒന്ന് കാണണം എന്നുണ്ട് ...വേറൊന്നിനും അല്ല,
അറിയുമെങ്കില്‍ അന്ന് പറഞ്ഞു തരണം
അടുത്ത ജന്മത്തില്‍ നമുക്കെവിടെ വച്ച് കാണാം എന്ന്
പ്രാണനില്‍ എഴുതി ചേര്‍ത്ത് നമുക്ക് പിരിയാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ