കണ്ണുകളെ നഗ്നമാക്കുമ്പോള്‍ ആണ് ഞാന്‍
ഏറ്റവും സന്തോഷിച്ചിരുന്നത് എന്നറിഞ്ഞിട്ടും അവള്‍
ലേസര്‍ ലാസിക് ചെയ്യാന്‍ വാശി പിടിച്ചു
കണ്ണട ഊരി എറിഞ്ഞുകളഞ്ഞു
മുടിയിഴകളില്‍ മുഖം പൊത്തികിടക്കുമ്പോള്‍
എനിക്കും മുടുയിഴകള്‍ക്കും ഇടയില്‍
യാതൊന്നും അരുതെന്ന് പറഞ്ഞിട്ടും
കാച്ചെണ്ണ തേച്ചവള്‍ എന്‍റെ മുഖം മെഴുക്കാക്കി
സമ്മതത്തോടെ വല്ലപ്പോഴും രണ്ടെണ്ണം
അതായിരുന്നു എനിക്കിഷ്ടം ..എന്നിട്ടും
അതെതിര്‍ത്തു അവള്‍ ദേഷ്യം പിടിച്ചു
എന്നും പറ്റിച്ചു പറ്റിച്ചു ഞാനൊരു മുഴുകുടിയനായി
ഏതൊരു ശരാശരി കാമുകനെയുംപോലെ
പ്രണയിച്ചപ്പോഴും അല്ലാത്തപ്പോഴും
ഒരു പെണ്‍കുഞ്ഞിനെ... ഒരുമിച്ചു സ്വപ്നം കണ്ടു ...
എന്നിട്ടിപ്പോ കാര്യങ്ങളോട് അടുത്തപ്പോള്‍
അവള്‍ക്കിപ്പോ വേണം 'ചിടുങ്ങാമണി'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ