പാടത്തേക്ക് ചാഞ്ഞു നില്ക്കും തെങ്ങോല തുമ്പതില്‍
ഒരു തൂക്കണം കുരുവി കൂട്ടിലോരുമിച്ചു
രാത്രി മഴ കണ്ടു കിടന്ന കുളിരോര്‍മ്മ യാതൊന്നു മതി
ഒരു കുമ്പളത്താലിയില്‍ പകുത്തു പ്രാണന് തന്ന
ഇണക്കിളി കൂട്ടിലില്ലാത്ത നൊമ്പരം മറക്കുവാന്‍ ..
അകലെ..... ശ്മശാനങ്ങളില്‍
അകാലങ്ങളില്‍ പൊലിഞ്ഞ പഴയ പ്രണയങ്ങളുടെ
ഗതികിട്ടാത്ത ആത്മാക്കളുടെ നൃത്തം
കൌമാരത്തില്‍ കരളടര്‍ത്തിക്കളഞ്ഞ അതിലൊന്ന് ഇന്നും
കിനാകളില്‍ ചോര ഇറ്റിക്കുന്നു കണ്ണില്‍
കൌമാര കലാവേദികള്‍ അവള്‍ക്കു തിലകങ്ങള്‍ നല്കി
വാറൂരിപ്പോകും മൊരു വള്ളി ചെരുപ്പുമായ് ഞാനും
മറവില്‍ മറഞ്ഞു നിന്നു നിശബ്ദമായ് എന്റെ പ്രണയവും...
ഓല ചൂട്ട് കത്തി മണക്കും നാട്ടു സന്ധ്യ കളില്‍
പാടിയ പാട്ടെല്ലാം അവള് കേള്‍ക്കാതെയും പോയ് ...
കാത്തുനിന്ന വഴിത്താരകളില്‍ എനിക്കായി തന്നില്ല
ഒരു കലാമണ്ഡല കടാക്ഷം ...
കിനാക്കള്‍ എണ്ണവറ്റി കെട്ടുചാവാന്‍ എട്ടുകൊല്ലം
ജീവിതത്തോട് അത്രയും കടം പറഞ്ഞു വഴി മാറി ഒഴുകി ..
അന്നൊരു പൂതരാത്ത അവളിന്നെന്തിനു പറഞ്ഞു..
അന്നവളില്‍ പൂത്ത പൂ പാടങ്ങള്‍ എല്ലാം
എനിക്ക് വേണ്ടി ആയിരുന്നെന്നു ....
പാതി മരിച്ച തലച്ചോറില്‍
കരിഞ്ഞ പൂ പാടങ്ങളില്‍ നരക ഇരുട്ട് പടര്‍ത്തി
പൂ പാടങ്ങളുടെ പിന് വിളി ...
ഇനി വയ്യ അമ്മേ ഒരു പ്രണയായനം...
വയ്യ എനിക്കൊരു ജാരപര്‍വ്വം...
good. be optimistic
മറുപടിഇല്ലാതാക്കൂvalare nannayittund.oru kavi hridayam undennu ariyillayirunnu....
മറുപടിഇല്ലാതാക്കൂ