രാവേറെ ചെല്ലും ബാറിലെ ഭജനകളില്‍
നീയില്ല നിന്‍ ചിരിയഴകില്ല ...
ബ്രാണ്ടിയും സോഡയും സന്ധ്യാംബരം ഈ
സ്ഫടിക ഗ്ലാസ്സുമായ് വീണ്ടുമൊരു ഫ്രെഞ്ച്കിസ്സ്
നീയില്ല നിന്‍ ഉടലഴകില്ല
ഉദ്ധാരണം എനിക്കാകെ..
നിറഞ്ഞ മധു ചഷകത്തിനും ചുണ്ടിനുമിടയില്‍
സഹസ്രാബ്ദങ്ങളുടെ മഹാ ദാഹം
ആധികള്‍ വ്യാധികള്‍....
ഇത് വെറും മദ്യമല്ല
ചിതറിയ ശൈശവ ബാല്യങ്ങളുടെ
മൃതസന്ജീവനി
അമ്മേ ഈ മാതൃ സ്തന്യം നുകര്‍ന്ന് ഞാനീ
അമ്പാടിയില്‍ ലീലകളാടിക്കോട്ടേ...?
ഇത് വെറും മദ്യമല്ല
നിന്റെ പ്രണയഗംഗോത്രിയില്‍ കിനിയും
എന്റെ തീര്‍ത്ഥ ഗംഗ
മൊത്തിക്കുടിച്ച്ഞാനീ
വൃന്ദാവനത്തില്‍ കേളികളാടിക്കോട്ടെ ..?
സഖീ..കാലവും കിനാക്കളും
കനിവുതെറ്റി പറന്നാലും പെയ്താലും
മുലത്തടത്തിനും തുടകാമ്പിനുംനും അപ്പുറം
പ്രാണന്റെ മജ്ജയില്‍ പടരാന്‍ നിനക്കയില്ലെന്കില്‍
ഞങ്ങളീ ആത്മീയ കേന്ദ്രങ്ങളില്‍
തീര്‍ഥാടനം നടത്തി മരിക്കും
valare nannayittundu.... aashamsakal...................
മറുപടിഇല്ലാതാക്കൂആശാന് മോശമില്ലല്ലോ, കുറുങ്കാട്ടികളുടെ പേര് വാനോളമുയരട്ടെ
മറുപടിഇല്ലാതാക്കൂകാട്ടുമാക്കാന് കരച്ചില്‍ നിറുത്തിയത് എന്താണാവോ
മറുപടിഇല്ലാതാക്കൂശബ്ദം അടഞ്ഞിട്ടാണോ, അതോ ആരെങ്കിലും കഴുത്തിനു പിടിച്ചോ