എന്തൊക്കെ പറഞ്ഞാലും നിന്റേതു ,
നിന്നിലുള്ളതെല്ലാം വെറും ഈയല്‍ ജന്മങ്ങള്‍
ഒരു സൂര്യന്‍ ഒട്ടും വേണ്ട
കൊടും കാറ്റും പേമാരിയും
കരളില്‍ ഉറങ്ങിയ ഒരു തിരി വെട്ടം
അത് മതി നീ എരിഞ്ഞടങ്ങാന്‍...
ചാറ്റല്‍ മഴകളും ഇളം കാറ്റും ഇഷ്ടപ്പെട്ടു നീ
നിന്നെ പൂക്കളോട് ഉപമിക്കാന്‍ കൊതിച്ചു എന്നും
അഗ്നി ലാവകളില്‍ കരള്‍ മുക്കി പതം വന്ന
കൊടും കാറ്റിനും പേമാരിക്കും മുന്നില്‍
പിടിച്ചു നില്‍ക്കാന്‍ നിനക്ക് പറ്റാതിരുന്നത്
ഈയല്‍ ജന്മത്തിന്‍ ബാക്കി പത്രം ...
നീ...കൊഴിഞ്ഞ പൂക്കളുടെ
വെറുക്കപ്പെട്ട ഭാണ്ഡമാകുമ്പോള്‍ ..
ഇനി സ്വപ്നങ്ങള്‍ക്ക് ഒരു യക്ഷിയെ വേണം
മുത്തശ്ശി കഥകളില്‍ മോഹിപ്പിച്ചു
കൊണ്ടുപോയ് കൊല്ലുന്ന ആ യക്ഷി.
പാലമരചോട്ടില്‍
മോഹത്തിന്റെ ..ഭീതിയുടെ ..ആധിക്യത്ത്തിന്റെ
മാദക രൂപിണി യക്ഷി...
യക്ഷിച്ചിരി..പാലപ്പൂ മണം...
കാട്ടില്‍ കൈതോലമെത്തയില്‍
യക്ഷിയുടെ കടക്കണ്‍ വിളി
കാലം അസ്തമിച്ച്
മഹാ വിസ്ഫോടനത്തിന് വെമ്പും
ഒരു ബിന്ദുവായ് യക്ഷിയില്‍ രതിചിത്രങ്ങള്‍
നഖമുനകളാലും ദംഷ്ട്രകളാലും യക്ഷി
രക്ത ചിത്രങ്ങളില്‍
നിന്റെ തോല്‍വി രചിക്കുന്നു ...
ഒടുക്കം ..കടിച്ചു കഴുത്തിലെ ഞരമ്പ്
പൊട്ടിച്ച് രക്തവും ...
സകല വീര്യങ്ങളും
യക്ഷിയാല്‍ ഊറ്റപ്പെട്ടു
കൈതക്കാട്ടിലൊരു മഹാനിദ്ര .
2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച
2010, സെപ്റ്റംബർ 11, ശനിയാഴ്‌ച
മരുഭൂമികള്‍ പടരുന്നത് ....
വിട പറയും മുന്‍പേ ഒരു ചുംബനത്തില്‍
നനഞ്ഞോരെന്‍ ചുണ്ടുകള്‍ ചൂണ്ടുവിരലാല്‍
തുടച്ചു നീയെന്നെ യാത്രയാക്കുമ്പോള്‍
എന്റെ ചുണ്ടിലിനി പടരാന്‍ ബാക്കി
തീ പറക്കുന്നൊരു മരുഭൂമി ....
ഉയിരിനതാവതില്ലെങ്കിലും,പൊന്നേ
നമ്മളോന്നായ് കണ്ട പൊന്‍ കിനാക്കള്‍ക്കായ്
പറിഞ്ഞു പ്രാണന്‍ പോന്നല്ലേ പറ്റൂ.....ഇനി വരും വരെ
നിമിഷങ്ങളില്‍ യുഗങ്ങള്‍ കുടിയിരിക്കും മരുസ്ഥലി ...
ഇളം കാറ്റും കുഞ്ഞോളങ്ങളും കളിപറയും പുഴവക്കിലെ
പഞ്ചാരമണലില്‍ ഞാന്‍ വരച്ച നമ്മുടെ കൊച്ചു കൊട്ടാരം
കൊട്ടാര മുറ്റത്ത് നീ വരച്ച ,മുടി രണ്ടായ് പകുത്തിട്ട..നമ്മുടെ
കൊച്ചു പെണ്‍കുട്ടി ലച്ചു ....!
സ്വപ്നങ്ങള്‍ പൂക്കും മരുനാട്ടില്‍ കണ്ടു മണലുരുകും മരുഭൂമി
നീ തല ചായ്ച്ചുറങ്ങാത്ത നെഞ്ച് കനലെരിയും മരുഭൂമി
തിളമണലിലെന്‍ പ്രണയം നൊന്തു ധ്യാനിക്കുന്നു ...
നിന്നിലേക്കിനിയെത്ര മരു ശയന പ്രയാണം....?
പാതിരാവിലെ പാതിയുറക്കത്തിലറിയാതെ
പ്രാണ പ്രിയേ കൈകള്‍ നിന്നെ തിരഞ്ഞതും
നീയടുത്തില്ലാ എന്നറിഞ്ഞതും ഞെട്ടി പിടഞ്ഞുഉണര്‍ന്നെണീറ്റുതും
കണ്ണില്‍ നിന്നടര്‍ന്ന ചുടു കണ്ണീര്‍ തുള്ളികളും .....
പടര്‍ത്തുന്നു ചുറ്റിലും കൊടും മരുഭൂമികള്‍....

ശശിയോടു പറഞ്ഞത് ...
ഉയരവും പ്രായവും പ്രശ്നമല്ല
നീ സച്ചിന്‍ തെണ്ടുല്‍കര്‍ എങ്കില്‍
നിറവും ജാതിയും പ്രശ്നമല്ല
നീ കലാഭവന്‍ മണി എങ്കില്‍
തകഴി അല്ലെങ്കിലും തേടിയത്
തകഴിയെ കാത്ത കാത്തയെ
പ്രണയം പറഞ്ഞപ്പോള്‍ പറഞ്ഞത്
പോയി കവിത എഴുതി ചാകാന്‍.
നീ സച്ചിന്‍ തെണ്ടുല്‍കര്‍ എങ്കില്‍
നിറവും ജാതിയും പ്രശ്നമല്ല
നീ കലാഭവന്‍ മണി എങ്കില്‍
തകഴി അല്ലെങ്കിലും തേടിയത്
തകഴിയെ കാത്ത കാത്തയെ
പ്രണയം പറഞ്ഞപ്പോള്‍ പറഞ്ഞത്
പോയി കവിത എഴുതി ചാകാന്‍.
പൂപ്പാടങ്ങളുടെ ഓര്‍മ്മക്ക്
പാടത്തേക്ക് ചാഞ്ഞു നില്‍ക്കും തെങ്ങോല തുമ്പതില്‍
ഒരു തൂക്കണം കുരുവി കൂട്ടിലോരുമിച്ചു
രാത്രി മഴ കണ്ടു കിടന്ന കുളിരോര്‍മ്മ യാതൊന്നു മതി
ഒരു കുമ്പളത്താലിയില്‍ പകുത്തു പ്രാണന്‍ തന്ന
ഇണക്കിളി കൂട്ടിലില്ലാത്ത നൊമ്പരം മറക്കുവാന്‍ ..
അകലെ..... ശ്മശാനങ്ങളില്‍
അകാലങ്ങളില്‍ പൊലിഞ്ഞ പഴയ പ്രണയങ്ങളുടെ
ഗതികിട്ടാത്ത ആത്മാക്കളുടെ നൃത്തം
കൌമാരത്തില്‍ കരളടര്‍ത്തിക്കളഞ്ഞ അതിലൊന്ന് ഇന്നും
കിനാകളില്‍ ചോര ഇറ്റിക്കുന്നു കണ്ണില്‍
കൌമാര കലാവേദികള്‍ അവള്‍ക്കു തിലകങ്ങള്‍ നല്‍കി
വാറൂരിപ്പോകും മൊരു വള്ളി ചെരുപ്പുമായ് ഞാനും
മറവില്‍ മറഞ്ഞു നിന്നു നിശബ്ദമായ് എന്റെ പ്രണയവും...
ഓല ചൂട്ട് കത്തി മണക്കും നാട്ടു സന്ധ്യ കളില്‍
പാടിയ പാട്ടെല്ലാം അവള്‍ കേള്‍ക്കാതെയും പോയ് ...
കാത്തുനിന്ന വഴിത്താരകളില്‍ എനിക്കായി തന്നില്ല
ഒരു കലാമണ്ഡല കടാക്ഷം ...
കിനാക്കള്‍ എണ്ണവറ്റി കെട്ടുചാവാന്‍ എട്ടുകൊല്ലം
ജീവിതത്തോട് അത്രയും കടം പറഞ്ഞു വഴി മാറി ഒഴുകി ..
അന്നൊരു പൂതരാത്ത അവളിന്നെന്തിനു പറഞ്ഞു..
അന്നവളില്‍ പൂത്ത പൂ പാടങ്ങള്‍ എല്ലാം
എനിക്ക് വേണ്ടി ആയിരുന്നെന്നു ....
പാതി മരിച്ച തലച്ചോറില്‍
കരിഞ്ഞ പൂ പാടങ്ങളില്‍ നരക ഇരുട്ട് പടര്‍ത്തി
പൂ പാടങ്ങളുടെ പിന്‍ വിളി ...
ഇനി വയ്യ അമ്മേ ഒരു പ്രണയായനം...
വയ്യ എനിക്കൊരു ജാരപര്‍വ്വം...

ഹാങ്ങ് ഓവര്‍
ഹാങ്ങ് ഓവര്‍
ഇരുള്‍ കൂട്ടികെട്ടിയ കണ്‍ പോളകള്‍
കെട്ടു പൊട്ടിച്ച് വെളിച്ചത്തിന്‍ പരലുകളെ
കണ്ണിലേക്ക് കുത്തി കേറ്റി...
അന്യഗ്രഹത്തിലെ ഈ കിടപ്പ് മതിയാക്കി
ഇനി ഭൂമിയിലൊന്നു എണീറ്റിരിക്കണം
കിടപ്പില്‍ നിന്ന് പ്രകാശവര്‍ഷങ്ങള്‍ താണ്ടി
എഴുന്നേറ്റ് ഇരുന്നപ്പോള്‍
തലയിണയില്‍ പടര്‍ന്നു കിടന്ന തലച്ചോര്‍
തലയിലേക്ക് വലിഞ്ഞു കയറുന്ന വേദന
ഗോളാകൃതി പൂണ്ട തലച്ചോറിനും തലയോട്ടിക്കും
ഇടയിലെ ശൂന്യതയില്‍ ചൂടു കാറ്റ് ....
തലയനങ്ങുമ്പോള്‍ തലയോട്ടിയില്‍ തട്ടി
നോവുന്ന തലച്ചോര്‍ ...
തലക്കുള്ളില്‍ അല്പം കുമ്മായം കലക്കി ഒഴിക്കണം .
കുടലില്‍ ഇനിയും അലിഞ്ഞു തീരാത്ത
സോമ കണ ങ്ങളുടെ അലച്ചില്‍ ...
കുടല്‍ ഊരിയെടുത്ത് മറിച്ചിട്ടു
ചൂടുള്ള പാറയില്‍ വിരിച്ചു
ചാരം തേച്ചു കഴുകണം ...
അടിവയറ്റിലെ മലമ്പുഴ അണക്കെട്ട്
മുഴുവനും ഒന്നു മുള്ളി തീര്‍ക്കണം ..
ദാഹം ...ഭൂമി പിറന്ന അന്നുമുതല്‍
മഴപെയ്യാത്ത കൊടും ദാഹം
തീരുമോ രണ്ടു ലാര്‍ജ് സമുദ്രത്തില്‍ ...?

ആനന്ദലഹരി
രാവേറെ ചെല്ലും ബാറിലെ ഭജനകളില്‍
നീയില്ല നിന്‍ ചിരിയഴകില്ല ...
ബ്രാണ്ടിയും സോഡയും സന്ധ്യാംബരം ഈ
സ്ഫടിക ഗ്ലാസ്സുമായ് വീണ്ടുമൊരു ഫ്രെഞ്ച്കിസ്സ്
നീയില്ല നിന്‍ ഉടലഴകില്ല
ഉദ്ധാരണം എനിക്കാകെ..
നിറഞ്ഞ മധു ചഷകത്തിനും ചുണ്ടിനുമിടയില്‍
സഹസ്രാബ്ദങ്ങളുടെ മഹാ ദാഹം
ആധികള്‍ വ്യാധികള്‍....
ഇത് വെറും മദ്യമല്ല
ചിതറിയ ശൈശവ ബാല്യങ്ങളുടെ
മൃതസന്ജീവനി
അമ്മേ ഈ മാതൃ സ്തന്യം നുകര്‍ന്ന് ഞാനീ
അമ്പാടിയില്‍ ലീലകളാടിക്കോട്ടേ...?
ഇത് വെറും മദ്യമല്ല
നിന്റെ പ്രണയഗംഗോത്രിയില്‍ കിനിയും
എന്റെ തീര്‍ത്ഥ ഗംഗ
മൊത്തിക്കുടിച്ച്ഞാനീ
വൃന്ദാവനത്തില്‍ കേളികളാടിക്കോട്ടെ ..?
സഖീ..കാലവും കിനാക്കളും
കനിവുതെറ്റി പറന്നാലും പെയ്താലും
മുലത്തടത്തിനും തുടകാമ്പിനുംനും അപ്പുറം
പ്രാണന്റെ മജ്ജയില്‍ പടരാന്‍ നിനക്കയില്ലെന്കില്‍
ഞങ്ങളീ ആത്മീയ കേന്ദ്രങ്ങളില്‍
തീര്‍ഥാടനം നടത്തി മരിക്കും

സൂപ്പര്‍സ്റ്റാര്‍
അറിയുമോ ആര്‍കെങ്കിലും ഒരു നടന്‍റെ വേദന..?
അതും ഡ്യൂപ്പ് ഇല്ലാതെ ..മേയ്ക് അപ്പ് ഇല്ലാതെ
മുഴുവന്‍ സമയം അഭിനയിക്കും ഒരു നടന്‍റെ വേദന...
അനീതിക്കെതിരെ അതി സാഹസികമായി
പൊരുതും നടനാകണമെന്നതായിരുന്നു
പണ്ടേയുള്ള ആഗ്രഹം ...
അഛ്ച്ചന്‍....നെഞ്ചില്‍ ബെയരിംഗ് ഇളകിയ
കുറെ ചുമകളില്‍ ഓര്‍മയായ്....
അമ്മ...പാടത്ത് പണിയും കൂലി പണിയുംഒക്കെയായ്
പഴയൊരു സാദാ കഥാപാത്രം....
ഇന്ന്....
കൈനിറയെ കാശ്..വിലകൂടിയ വസ്ത്രങ്ങള്‍,
മൊബൈല്‍ ...കാമുകിമാര്‍ ...
ലോവേസ്റ്റ് ജീന്സിട്ട് ജട്ടി കാട്ടി
പള്‍സറില്‍ പറന്നത് ഞാനാ..
മൂന്നാം നിലയുടെ മുകളില്‍ നിന്ന്
ഡ്യൂപ് ഇല്ലാതെ ചാടേണ്ടി വന്നു
കാലോടിഞ്ഞതും അതും ഞാനാ...
കുറ്റിതാടിയിലൂറെ എന്നിലെ ഹിന്ദി നടനെ തിരയുന്ന
കാമുകിയവള്‍ക്കറിയില്ലല്ലോ
അന്നത്തെ അരപ്പട്ടിണി ആണെന്റെ
ആറുകട്ട സൌന്ദര്യം എന്ന് ....
നിങ്ങളെന്നെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയാലും
ക്വൊടേഷന്‍ എന്നൊക്കെ വിളിച്ചാലും
എനിക്ക് ഞാന്‍ നായകന്‍ തന്നെയാ....
അഛ്ചന്‍റെ പ്രായമുള്ള ആ കിളവന്‍
കാലുപിടിചെന്നോടു കരഞ്ഞു പറഞ്ഞു
കൊല്ലല്ലേ മോനെ എന്ന് ....
നായകനും ക്രൂരതയുടെ പര്യായമായ
വില്ലനും തമ്മില്‍ അവസാന രംഗം
ഡയലോഗ് ഒന്നുമില്ലാതിരുന്നത് കൊണ്ട്
വെട്ടി തുണ്ടം തുണ്ടമാക്കി ....
തിരിഞ്ഞു നടന്നപ്പോള്‍ സ്ലോ മോഷനില്‍ ആയിരുന്നു ഞാന്‍..
നാളെ....
പള്ളക്ക് കുത്ത്കൊണ്ട് നടതളര്‍ന്നു
വീടിന്‍റെ മൂലയില്‍ ....അല്ലെങ്കില്‍
ഏതെങ്കിലും ജയില്‍ മുറിയില്‍ ...അതുമല്ലെങ്കില്‍
തൂക്കുമരത്തില്‍...ഡ്യുപില്ലാതെ മേയ്ക് അപ്പ് ഇല്ലാതെ

..പ്രണയായനം....
ആദ്യ ചുംബനം പല്ലിൽതട്ടിത്തകർന്നത്
നീ ചിരിച്ചത്കൊണ്ടല്ലേ...?
പിന്നീടാണറിഞ്ഞത് ചുംബനം, ഒന്നാകുവാനുള്ള
ആത്മാക്കളുടെ വഴിതേടലാണെന്നു....
നാവും നാവും കൂട്ടികുരുക്കിട്ട് പരസ്പരം
കൊളുത്തിവലിച്ചു നമ്മൾ നമ്മിലേക്കൊരുപാട്
ഓരോ തവണയും ഏറെകഴിയുമ്പോൾ അറിഞ്ഞു നമ്മൾ
നമ്മിൽ കയറി ഒന്നാകാൻ ചുടു ചുംബനങ്ങൾമാത്രം പോരാ
ആ ഒരറിവിൽ..ഒന്നാകുവാനുള്ള വ്യഗ്രതയിൽ
മറുവഴി തേടി പരതി നാം നമ്മിൽ
നാലു കൈകൾ മരണ വെപ്രാളമോടെ...ഒടുക്കം
ആകുന്ന വഴിയൊക്കെ ആഞ്ഞാഞ്ഞു ശ്രമിച്ചു..
എന്നും..എല്ലാ ശ്രമങ്ങൾക്കുമവസാനം
ആത്മാക്കളുടെ ലയനപാതകളിലെ കുതിപ്പിൽ
പിൻ വിളിയായ് നശിച്ച രതിമൂർച്ഛ...നിരാശരായ്
ആത്മാകളുടെ തിരിഞ്ഞു നടത്തം
പ്രണയത്തിൻ തിരിഞ്ഞു കിടത്തം...
ഇനിയുമൊരുനാൾ വരും
ശരീരങ്ങൾക്കപ്പുറം ആത്മാവും പ്രണയവും വിജയിക്കുമൊരുനാൾ
ഒന്നാകുവാനുള്ളയാത്രകളിൽ കുതിപ്പുമാത്രം..
കിതപ്പും രതിമൂർച്ഛയുമില്ലാതെ..
ഒടുവിലൊടുവിൽ നമ്മൾ
മസ്തിഷ്കത്തിൽ ഞരമ്പുകൾ പിളർന്നു
ശ്വാസകോശം പൊട്ടിത്തെറിച്ച്
ഹൃദയം തകർന്നു വൃക്കകൾ വരണ്ട്
കൈകൾകോർത്ത് കിടക്കും
നമ്മളൊന്നായ് ചീയും പുഴുവരിക്കും
തലച്ചോറുകൾ ഒരുമിച്ച് ചീഞ്ഞളിഞ്ഞ് ഒഴുകും
പണ്ടങ്ങളുംകുടലുകളും ഒന്നായ് അഴുകി മണ്ണടിയും
വാരിയെല്ലുകൾക്കിടയിൽ വാരിയെല്ലുകൾതിരുകി
ഒടുക്കത്തെ ആലിംഗനത്തിൽ നമ്മളുറങ്ങുമ്പോൾ
അപ്പോഴും ഒന്നാകാൻ രണ്ടാത്മാക്കൾ അലഞ്ഞു നടപ്പുണ്ടാകും.....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)