ബോട്ടപകടം...16 മൃതദേഹം കിട്ടിഒരു കുട്ടിക്കുവേണ്ടി തിരച്ചിൽ തുടരുന്നു....
മകനേ....കാണുന്നുണ്ട് അഛ്ചൻ ഫ്ലാഷ് ന്യൂസ്....
അപ്പുറത്തമ്മ ബോധം കെട്ടുകിടപ്പുണ്ട്‌നീ വിളിച്ചുണർത്തുന്നതും കാത്ത്
കണ്ട കാഴ്ച്ചകള്‍ എല്ലാം പറയുന്നതും കേൾക്കാൻ....
ബസ്സിൽ, പഠിച്ച പാട്ടൊക്കെ പാടിയില്ലേ നീ
തന്നു വിട്ട ചോറൊക്കെ കഴിച്ചില്ലേ...നീ,
അതോകാഴ്ച്ചകൾ കണ്ടു നീ നടന്നോ...?അമ്മ പറയാറുള്ള വല്യധൈര്യവാൻ അഛ്ചൻകാത്തിരുപ്പാണു ഈ മെഡിക്കൽ കോളേജില്‍ നിന്നെ കണ്ണുതോർന്നിട്ടില്ലെടാ....വൈകിയതിനു വഴക്ക് പറയില്ലഛ്ചൻ...
അല്ലാ,വൈകിയതിനെന്ത് തെറ്റു നീ ചെയ്തു....?കൂട്ടുകാർ എല്ലാരും പോന്നു...
കുറച്ചുപേർ ഉറങ്ങിയുംഅല്ലാത്തവർ ഭയന്നുംനീ മാത്രമവിടെ എന്തെടുക്കാ മോനെ....?
പുത്തൻ കുളത്തിൽ മുട്ടറ്റം വെള്ളത്തിൽഇറങ്ങുവാൻ പേടിയുള്ളൊരാളാ....
പെരിയാറ്റിൻ കയങ്ങളിൽ തണുപ്പില്ലേ മോനേ...
തണുപ്പടിച്ചാൽ വയ്യാത്തൊരാളല്ലേ...
മാപ്പിളക്കണ്ടത്തിലെ കൈത്തോട്ടിലെ രാജാവിനുപൂച്ചുട്ടി മീനിനെ പിടിച്ചുവച്ചിട്ടുണ്ടമ്മ...
ഉണ്ണണ്ടേ നിനക്ക് നിന്റെ മീങ്കുട്ടനൊപ്പം....?
ഇരുട്ടത്ത് മുറ്റത്ത്മുള്ളാൻ അമ്മവേണം നിനക്ക്‌അമ്മയെപ്പറ്റിച്ച് ഒളിച്ച്കളിക്കുന്ന നീ...
നേവിയിലെ മുങ്ങൽകാരെ പറ്റിച്ച്‌ഒളിച്ചു കളിക്കുകയാനല്ലേ...?
ഇരുട്ടത്ത്....ത്ണുപ്പത്ത്....ഒറ്റക്ക്...
കൊതിയനു ഉണ്ണിയപ്പമുണ്ടാക്കി വച്ചിട്ടുണ്ടമ്മഎവിടെ ഒളിപ്പിച്ചാലും അമ്മയുടെ ഐൻസ്റ്റീനു കണ്ടുപിടിക്കാൻ ഒളിപ്പിച്ച് വച്ചിട്ടുണ്ടമ്മ....
വന്നു നീ തിരയേണ്ട..എടുത്ത് തരാമഛ്ചൻഒക്കെ കഴിച്ചൊ നീ...പെട്ടെന്നു വാടാ....
ഒളിച്ചുകളി മതിയായില്ലേ നിനക്ക്....?
ഓളങ്ങളിലും ചുഴിയിലും പാറക്കൂട്ടങ്ങളിലും പെട്ട്‌എന്റെ ശക്തിമാനെ നിനക്കെന്തെങ്കിലും പറ്റുമോ?പെരിയാറ്റിലെ മീൻ കൂട്ട് നിനക്കിഷ്ടമായോ....
തലതുവർത്തി നനഞ്ഞ ഡ്രസ്സ് മാറ്റിഅമ്മയെ കെട്ടിപ്പിടിച്ചുറങ്ങേണ്ടേ....?കാത്തിരുപ്പാണഛ്ചൻ.....കരയാനാകാതെ...അഛ്ചൻ ധൈര്യവാനല്ലേ....

കാട്ടാളാ. നല്ല വരികള്‍
മറുപടിഇല്ലാതാക്കൂഎന്തു പറ്റി?
ആളുകള്‍ ഇവിടെത്തുന്നില്ലല്ലോ.
ഒരച്ഛന്റെ ചിന്തകള്‍ നന്നായി പറഞ്ഞു.
വികാരം ചോരാതെ.
ആശംസകള്‍.